കംമ്പമേട്ടു വഴി കംമ്പം പോയിട്ടുണ്ടോ.....




10.06.2018
SUNDAY



                            ഇന്നത്തെ പദ്ധതികൾ എല്ലാം തകർത്തു കൊണ്ടാണ് മഴ പെയ്തത് , ശക്തമായ കാലവർഷം വന്നതോടെ മഴയും കാറ്റും കാരണം മരങ്ങൾ റോഡിൽ വീഴുന്നത് കൊണ്ട് ഇന്നത്തെ നമ്മുടെ യാത്ര പോകാൻ പറ്റാത്ത വിഷമത്തിൽ , രാവിലെ പ്രഭാത ഭക്ഷണം കഴിച്ച ശേഷം ഇന്നലത്തെ പ്രകൃതി ദുരന്തങ്ങൾ വായിച്ചു ഇരുന്നപ്പോൾ , ഇന്നു ഞായറാഴ്ച ഏതു സ്ഥലത്തെപ്പറ്റി എഴുതുമെന്ന ചിന്തയിലായിരുന്നു ,
     കഴിഞ്ഞ ഓണത്തിന് ഇടുക്കിയിൽ ബന്ധുവിന്റെ വീട്ടിൽ പോയപ്പോൾ , കംമ്പ മേട്ടു വഴി കംമ്പം പോയിരുന്നു . അതി മനോഹര സ്ഥലമായതിനാൽ അതിനെപ്പറ്റി ഇന്നത്തെ ബ്ലോഗ് എഴുതാൻ തീരുമാനിച്ചു.
                             പ്ലാൻ ഒന്നും ചെയ്യാതെ ചുമ്മാ കംമ്പം വരെ പോയി വരാം എന്നു കരുതിയിറങ്ങിയതാണു . നമ്മൾ 5 പേരുണ്ട് , കുട്ടുകാരന്റെ റ്റാറ്റാ സുമോ വണ്ടിയിൽ ആണ് പോകുന്നത് .
    കംമ്പമേട്ട് ഒരു ചെക്ക്പോസ്റ്റ് ഉണ്ട് , അങ്ങോട്ട് പോകുമ്പോൾ ചെക്ക് ചെയ്യാറില്ല , 'ഇവിടന്നു എന്തു കൊണ്ട് പോകാനാണ്'. പക്ഷേ തിരിച്ചു കേരളത്തിലേക്ക് വരുന്ന എല്ലാവരേയും ചെക്ക് ചെയ്താണ് കയറ്റുന്നത് .
         ചെക്ക് പോസ്റ്റ്‌ കഴിഞ്ഞ് മുന്നോട്ട് പോകുമ്പോൾ ഇറക്കം തുടങ്ങും, മുന്നോട്ടു 18 ഹെയർപ്പിൻ വളവുകൾ ഉണ്. ഓരോ വളവിലും ബോർഡ് വെച്ചിട്ടുണ്ട് .
   വളരെ മനോഹരമായ കാഴ്ചകൾ ആയിരുന്നു റോഡിന്റെ ഇരുവശത്തും ,
  ചില സ്ഥലങ്ങളിൽ 2 വശത്തു പാറയുടെ ഇടയിൽ കൂടിയാണ് പോകുന്നത്. ബൈക്കിൽ പോകാൻ പറ്റിയ വഴിയാണ് ഇവിടം , വഴി അത്ര നല്ലത് അല്ലായിരുന്നതിനാലും , തമിഴ്നാട് ബസുകൾ സൈഡ് തരാതെ വരുന്നതിനാലും പതിയെ ആണ് പോകുന്നത് , കുറച്ചു ഹെയർ പിൻ വളവുകൾ കഴിഞ്ഞപ്പോൾ തമിഴ്നാടിന്റെ ഇതുവരെ കാണാത്ത മനോഹര ദ്യശ്യം വ്യക്തമായിത്തുടങ്ങി , വണ്ടി നിർത്തി ചിത്രം പിടിക്കാം എന്നു പറഞ്ഞപ്പോൾ , മുന്നോട്ട് പോകുംമ്പോൾ ഒരു വ്യൂ പോയിന്റ് ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു , നേരെ വണ്ടി അവിടേക്ക് വിട്ടു .
                   നേരത്തെ കണ്ടതിലും കൂടുതൽ മനോഹരമായി കമ്പം നമ്മുടെ മിഴികളെ കുളിരണിയിപ്പിച്ചു .



                തമിഴ്നാട്ടിലെ കൃഷിയിടങ്ങളാണ് താഴെ കാണുന്നത് . കേരളത്തിൽ നിന്നും വഴിതിരിച്ചുവിട്ട പെരിയാർ നദിയിൽ നിന്നും കുടിവെള്ളത്തിനും കാർഷിക മേഖലക്കും ജലം ലഭിക്കുന്നത് പ്രധാനമാണ്. ഇവിടെ നിന്ന് 10 കിലോമീറ്റർ അകലെയുള്ള സുരുളി വെള്ളച്ചാട്ടം മലനിരകളാൽ ചുറ്റപ്പെട്ടുകിടക്കുന്നു. കേരളത്തിലെ ഒരു ടൂറിസ്റ്റ് കേന്ദ്രമായ തേക്കടി കുമ്പിലിക്ക് അടുത്തുള്ള കുംപിൽ നിന്ന് 30 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങൾക്കും ഇടയിലുളള ഒരു അതിർത്തി നഗരമാണ് കുമളി. കിഴക്കേ വശത്ത് ഏഴ് അണക്കെട്ടുകളുണ്ട്.
                      മധുര ഭരിച്ചിരുന്ന വിജയ നാഗരാജ സാമ്രാജ്യത്തിന്റെ പ്രതിനിധി വിശ്വനാഥൻ നായകാർ, കമ്പരായ പെരുമാൾ, കാശി വിശ്വനാഥർ എന്നിവരുടെ പ്രതിഷ്ഠയുള്ള കോട്ട നിർമ്മിച്ചു. കംബലാത്തർ, കംബ നായ്ക്കർ, ഉത്തമ നായക്കർ എന്നിവരായിരുന്നു ഈ പ്രദേശം ഭരിച്ചിരുന്നത്. ഇത് കുംബത്തിന്റെ പേരിന് പ്രാധാന്യം ചൂണ്ടിക്കാണിച്ചു. പിന്നെ വിശ്വനാഥ നായിക്കർ രൂപീകരിച്ച 72 പളയങ്ങളിലൊന്നായിരുന്നു ഇത്. ശത്രുക്കളെ നിരീക്ഷിക്കാൻ നിർമ്മിച്ച കോട്ടയുടെ ചുറ്റുമതിലുകൾ ഇന്നും നമ്മുക്ക് കാണാൻ കഴിയും.
കോട്ടകളുടെ കവാടങ്ങൾ ഇന്ന് ചരിത്രപരമായ ചിഹ്നങ്ങളാണ്.
   ഇതുപോലെ കുറേ ചരിത്രങ്ങൾ ഉണ്ട്.
 കംമ്പത്തിൽ കൂടുതലും മുന്തിരി കൃഷിയാണ് ചെയ്യുന്നത്
    നമ്മൾ താഴേക്ക് ഇറങ്ങാൻ തീരുമാനിച്ചു, 18 ഹെയർപ്പിൻ ഇറങ്ങി താഴെ എത്തി താഴെയും ചെക്ക് പോസ്റ്റ് ഉണ്ട് .
മുന്നോട്ട് പോകുമ്പോൾ നിരപ്പായ പാതയാണ് . ബാക്കിൽ തിരിഞ്ഞ് നോക്കുമ്പോൾ, നമ്മൾ ഇറങ്ങി വന്ന മലയുടെ വലുപ്പം നമ്മെ ഞെട്ടിച്ചു ,
             പക്ഷെ മുകളിൽ നിന്നു കാണുന്ന ഭംഗി താഴെ വരുമ്പോൾ ഇല്ലന്നുള്ളത് സത്യമാണ് , ഏതൊരു കാര്യവും ദൂരെ നിന്നു കാണാൻ അണ് മനോഹരം .

മുന്നിൽ കണ്ട മുന്തിരി തോട്ടത്തിൽ ചെന്നു , വർഷത്തിൽ 3 പ്രാവശ്യമാണ് മുന്തിരി വിളവെടുക്കുന്നത് , ഇപ്പോൾ മുന്തിരി പഴുത്ത് പാകമായി തുടങ്ങി, 10, 20 ഏക്കർ തോട്ടത്തിലാണ് കൃഷി ചെയ്യുന്നത് , 1 വർഷമെടുക്കും മുന്തിരി പാകമാകാൻ ,
  , ചാണകം മുതലായ ജൈവവളമാണ് ഇടുന്നതെന്നാണ് പറയുന്നത് ,
   'ഫാമിലി ആയിട്ടു പോകാൻ പറ്റിയ സ്ഥലമാണ് ഇവിടെ , മനസ്സിനെ പച്ചപ്പണിയിപ്പിക്കുന്ന കൃഷിയിടങ്ങൾ ധാരാളം ഉണ്ട് ഇവിടെ '


     
 നിർഭാഗ്യവശാൽ നമ്മളെ അകത്തു കയറ്റിയില്ല .
പുറത്തു നിന്ന് ചിത്രമെടുത്ത് മുന്നോട്ടു നീങ്ങി .
 ഇപ്പോൾ തോട്ടത്തിൽ സന്ദർശകരെ കയറ്റുമെന്ന് കേട്ടു , ഇപ്പോൾ പോയാൽ വേറിട്ടൊരു അനുഭവമായിരിക്കും കിട്ടുക , അവിടെ തന്നെ മുന്തിരി വിൽപ്പനക്കു വെച്ചിട്ടുണ്ട് , 30, 40 , 80 എന്നിങ്ങനെ ആയിരുന്നു വില
           വേറെയും കൃഷികൾ ഉണ്ട് ,തക്കാളി , മുളക് അങ്ങനെ . കുറച്ചു നേരം അവിടയൊക്കെ ചുറ്റിക്കണ്ടു .
    ചില പ്രദേശങ്ങൾ കൃഷി ചെയ്യാതെ ഇട്ടിരിക്കുന്നു ,
       ഗ്രാമ പ്രദേശമാണ് ഇവിടം, ഇടുക്കിയിൽ നിന്നും കുന്ന് ഇറങ്ങി വന്നപ്പോൾ ചുട് കൂടി വരുന്ന പോലെ , നല്ല കാറ്റ് വീശുന്നുണ്ട് .
          അതു കഴിഞ്ഞ് മുന്നോട്ടു പോകുമ്പോൾ കമ്പം എത്തി , അത്യാവശം വലിയ ഒരു പട്ടണം , അതിനിടയിൽ നമ്മുടെ ആന വണ്ടി അതു വഴി കടന്നു പോയി , ഡൈവർ കൈ കാണിച്ചു ,
അവിടെ വലുതയി കാണാൻ ഇല്ലാത്തതിനാൽ  അവിടെ ഉണ്ട ഒരു ഹോട്ടലിൽ നിന്നും ഊണ് വാങ്ങി കഴിച്ച ശേഷം , അടുത്ത് കണ്ട പമ്പിൽ നിന്നു ഡീസൽ അടിച്ച് നമ്മൾ തിരികെ യാത്രയായി........
                                                              by anoop













      

Comments