തമ്പുരാൻ തമ്പുരാട്ടി പാറകൾ
സാഹസിക യാത്രികർക്കു ഇഷ്ടപ്പെടുന്ന ഒരു സ്ഥലമാണ് തമ്പുരാൻ പാറ , ഈയിടെ ടൂറിസം വകുപ്പ് ഏറ്റെടുത്തു നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. വെമ്പായം എന്ന സ്ഥലത്താണ് ഈ പാറ സ്ഥിതി ചെയ്യുന്നത് ,
തിരുവനന്തപുരത്തു നിന്നു വരുന്നവർക്ക് 22 KM സഞ്ചരിച്ച് വെമ്പായം എത്തിച്ചേരാൻ ആകും , നെടുമങ്ങാട് നിന്നു വരുന്നവർക്ക് 8 KM സഞ്ചരിച്ചും വെമ്പായം എത്തിച്ചേരാവുന്നതാണ്, ഇവിടെ നിന്നും 4 KM അകലെയാണ് ഈ പ്രദേശം.
ഈ റോഡിലൂടെ കുറച്ചു ദൂരം കഴിയുമ്പോൾ വലത്തേക്ക് പാറ മുകളിലേക്കെന്ന ബോർഡ് കാണാം , അതുവഴി വളരെ മോശമായ പാതയാണ് , കാറിൽ പോകുന്നവർക്ക് പാർക്കിംഗ് സൗകര്യം പരിമിതമാണ്.
അവിടെ നിന്നാൽ പാറ മുകളിൽ കയറാനുള്ള പടികൾ കാണാൻ കഴിയും , നമ്മൾ താഴെ ബൈക്ക് വച്ചിട്ടാണ് അവിടേക്ക് നടന്നത്.
വലിയൊരു ആർച്ച് വച്ചിട്ടുണ്ട് ടൂറിസം വകുപ്പ് സ്ഥാപിച്ചതാകണം , ചുറ്റും നോക്കി ആരും ഇല്ല ഒറ്റപ്പെട്ട അവസ്ഥ.
താഴെ നിന്നു നോക്കുമ്പോൾ കണ്ണെത്താ ദൂരം നീണ്ടു കിടക്കുന്ന പടികൾ , പടികൾ മുഴുവൻ കയറി മുകളിൽ എത്തുമ്പോൾ തളരും എന്ന് ഉറപ്പിച്ചു. 'പടികൾ കയറുമ്പോൾ വഴുക്കി വീഴാതെ സൂക്ഷിക്കണം പായൽ പിടിച്ചിട്ടുണ്ട് '
പകുതി എത്തിയപ്പോഴേക്കും ആയാസം ആയിത്തുടങ്ങി , അവസാനം മുകളിൽ എത്തി , നല്ല വെയിലാണ് ,കുറച്ചു നേരം ഇരുന്നു വിശ്രമിച്ചു .
മുകളിലത്തെ പാറയിൽ കയറാൻ സൈഡിൽ കൂടി നടപ്പാത കെട്ടിയിട്ടുണ്ട് ,അതുവഴി നടന്നു മുകളിൽ എത്താം , മുകളിൽ കയറുമ്പോൾ താഴെ വീഴാതിരിക്കാൻ കമ്പിവേലി കെട്ടിയിട്ടുണ്ട്.
തമ്പുരാൻ തമ്പുരാട്ടിപ്പാറ എന്നാണ് ഇത് അറിയപ്പെടുന്നത് , മുകളിൽ എത്തിയാൽ നല്ല കാറ്റാണ് വീശുന്നത് , നമ്മളെ തള്ളി മാറ്റാൻ വരെ ശക്തിയിൽ കാറ്റ് വീശാറുണ്ട് , പാറയുടെ നടുക്ക് ചെറിയൊരു കെട്ടിടം കെട്ടിയിട്ടുണ്ട് വിശ്രമസ്ഥലമാണ് , ബാത്ത് റൂം സൗകര്യം ലഭ്യമാണ്, അതുവഴി അടുത്ത പാറയിലേക്ക് കയറാൻ സാധിക്കും , ഈ പാറയിൽ കമ്പിവേലികൾ ഇല്ലായിരുന്നു , ഇനി വേലി നിർമ്മിക്കുമായിരിക്കും .
വൈകുന്നേരങ്ങളിൽ വരുന്നതാണ് കൂടുതൽ മനോഹരം , സൂര്യാസ്ത്യസമയം കാണാൻ കഴിയും , രണ്ടു വശത്തും പച്ചപുതച്ച് നിൽക്കുന്ന പ്രദേശങ്ങൾ കാണുന്നത്ട്ടു ചുട്ടുപൊള്ളുന്ന വെയിലിൽ പോലും നമ്മെ കുളിരണിയിക്കുന്നു .
തമ്പുരാട്ടി പാറയുടെ മദ്ധ്യത്തിൽ വറ്റാത്ത ഒരു നീർ ഉറവ ഉണ്ട്.
പാറയുടെ മുകളിൽ ഇരുന്ന് തിരുവനന്തപുരത്തിന്റെ ഭംഗി ആവോളം ആസ്വദിക്കാൻ കഴിയും . രാജഭരണകാലത്ത് രാജാക്കന്മാർ വിശ്രമിക്കാൻ ഇവിടെ വന്നിരിന്നതായി പറയപ്പെടുന്നു
തമ്പുരാൻ പാറയുടെ പുറകുവശത്ത് ഒരു ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നു , ശിവരാത്രി ദിനത്തിൽ ഇവിടെ പൂജകൾ നടത്താറുണ്ട് .
ഇത്രയും മനോഹരമായ സ്ഥലം അധികം ആരും അറിയാതെ ഇരുന്നത് നഷ്ടം തന്നെയാണ് , തമ്പുരാൻ പറയിലേക്കുള്ള യാത്ര വേറിട്ട ഒരു അനുഭവം തന്നെ സമ്മാനിക്കും .
Super.....
ReplyDeleteNice place
ReplyDelete