Koyikkal palace Nedumangad


           
കോയിക്കൽ കൊട്ടാരത്തിൽ എന്താണ്




                         ഇന്ന് വലിയ യാത്ര ഒന്നും ഇല്ല. ഇവിടെ അടുത്ത് ഉള്ള ഒരു പുരാതന നാണയ പഠന കേന്ദ്രം സന്ദർശിക്കുവാൻ ആണ് പോകുന്നത്.
     'ഫോക്‌ലോർ മ്യൂസിയവും, കേരളത്തിലെ നാണയ പഠന കേന്ദ്രവും കോയിക്കൽ കൊട്ടാരത്തിൽ ആരംഭിക്കുന്നത് 1992 ൽ ആണ്'.
     ഇപ്പോൽ കോയിക്കൽ കൊട്ടാരത്തിൽ പോകാൻ കാരണം ആയത്, ഏതാനും വർഷങ്ങൾ ആയി നവീകരണം നടക്കുന്ന കോയിക്കൽ കൊട്ടാരം 30- ആം തീയതി  നാടിന് തുറന്നു കൊടുക്കുന്ന പരിപാടി ആയിരുന്നു.

              മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയും പോലെ ആണ് നമ്മുടെ അടുത്ത് ഉള്ളതിനെ കാണാനും അറിയാനും നിൽക്കാതെ, ദൂരെ യാത്രയിൽ ആണ് പലവരും.
 നെടുമങ്ങാട് ഉള്ളവർക്ക് കോയിക്കൽ കൊട്ടാരം എന്ന് കേട്ടാൽ ഒരു ചെറിയ കൊട്ടാരം അത്ര മാത്രം. എനിക്കും അങ്ങനെ ആണ്.
                              എന്നും അതിനു മുന്നിൽ കൂടി പോകാറുണ്ട് ഇതുവരെ അതിന്റെ അകത്ത് കയറണം എന്ന് തോന്നിയിട്ടില്ല.
     ഞാൻ 30- ന് രാവിലെ തന്നെ കൊട്ടാരത്തിൽ എത്തി, ഫോട്ടോ എടുത്ത് നിങ്ങളേയും കാണിക്കാം എന്ന് കരുതി.

കൊട്ടാരത്തിന് പുറത്ത് സ്റ്റേജ് തയാറാക്കി വെച്ചിട്ടുണ്ട്. കുറേ ആളുകൾ വന്നിട്ടുണ്ട്. കുറേ നാളുകൾക്ക് ശേഷം ഇത്രേം ആളുകളെ ഒരുമിച്ച് കൊട്ടാരത്തിൽ കാണുന്നത് ഇപ്പോളാണ്. ഇനി കുറച്ച് ദിവസം തിരക്ക് ആയിരിക്കും.
                പണ്ട് സ്കൂളിൽ പഠിച്ചപ്പോൾ ടൂർ വന്നിട്ടുള്ള ഓർമ്മ ഉണ്ട് അല്ലാതെ ഇതുവരെ അതിനകത്ത് എന്താണെന്ന് അറിയാൻ ശ്രമിച്ചിട്ടില്ല. നിർഭാഗ്യവശാൽ അന്ന് എനിക്ക് കൊട്ടാരത്തിൽ കയറി കാണാൻ കഴിഞ്ഞില്ല,

ഞാൻ ശനിയാഴ്ച അവിടേക്ക് പോയി.
        കൊട്ടാരത്തിന് ചേർന്ന് തന്നെ കോയിക്കൽ ശിവ ക്ഷേത്രം ഉള്ളത് കൊണ്ട് , ക്ഷേത്രത്തിൽ കയറി തൊഴുത്തിട്ട് കൊട്ടാരത്തിലേക്ക് നടന്നു.
 എനിക്ക് തോന്നുന്നു കൊട്ടാരത്തിന് മുൻവശത്ത് കൂടി ഉള്ള വഴി നന്നാക്കിയിരുന്നേൽ മനോഹരം ആയേനെ.
                  കൊട്ടാരത്തിന് പുറകു വശത്ത് കൂടി മുന്നിൽ എത്തി. പണ്ട് കൊട്ടാരത്തിന് മുൻവശം കാണാൻ നല്ല ഭംഗി ആയിരുന്നു, പൂന്തോട്ടം ഒരുക്കിയിരുന്നു ,
 പുതിയ പൂന്തോട്ടം ഒരുക്കും എന്നൊക്കെ പറയുന്നു.
    പുതിയതായി വന്ന മാറ്റങ്ങളിൽ എനിക്ക് മനോഹരമായി തോന്നിയത് 'പുറത്ത് പഴയ കാള വണ്ടികൾ പുറത്ത് പ്രദർശിപ്പിക്കാൻ ഉള്ള സൗകര്യം ലഭ്യമാക്കിയത് അണ് '


              ടിക്കറ്റ് 20 രൂപ ആണ്. ടിക്കറ്റ് എടുത്ത് അകത്ത് കടക്കുമ്പോൾ, ഇടതു വശത്ത് മുകളിൽ പോകാൻ ഉള്ള കോണിപ്പടി ഉണ്ടായിരുന്നു, അതിൽ “no entry” ബോർഡ് കണ്ടപ്പോൾ മുകളിൽ കടത്തി വിടില്ല എന്ന് തോന്നി, എന്തായാലും താഴെ ഉള്ളത് കാണാം,
       മുന്നോട്ട് പോകാൻ പോയപ്പോൾ വലതു വശത്ത് “ATM” മിഷ്യൻ പോലൊരു സാധനം, ചുമ്മാ നോക്കി, സംഭവം കിടിലം, ഇൗ കൊട്ടാരത്തിൽ ഉള്ള സാധനങ്ങളെ പറ്റിയുള്ള വിവരങ്ങൾ ആണ് കൊടുത്തിരിക്കുന്നത്.
                 ഞാൻ എന്തായാലും കുറച്ച് ഫോണിൽ പകർത്തി , ഇതു വളരെ ഉപയോഗം ഉളള ഒരു  ഉപകരണം ആണ്. ഫോൺ എടുത്തപ്പോൾ അവിടെ നിന്നൊരു ചേച്ചി പറഞ്ഞു ഫോട്ടോ എടുക്കാൻ വേറെ ടിക്കറ്റ് എടുക്കണം എന്ന്, ഞാൻ പോയി എടുത്തിട്ടു വന്നു 10 രൂപ മാത്രം.

                    ' ചരിത്ര പരമായി പറയുക ആണെങ്കിൽ,
       കീഴ് പേരൂർ വംശ പരമ്പരയിലെ കുലതായിവഴിയായ പേരകം തിൻെറ രാജകീയ തലസ്ഥാനം ആണ് നെടുമങ്ങാട് കോയിക്കൽ കൊട്ടാരം,
‘ ഉമയമ്മ ’ റാണിയുടെ ഭരണകാലത്ത് ‘ മുകിലൻ ’ ഒരു മുസ്ലിം പോരാളി തിരുവനതപുരത്ത് വരെ ആക്രമിച്ചു വന്നതാണ് റാണി നെടുമങ്ങാട് വരാൻ ഉണ്ടായ കാരണം. ഇവിടെ റാണി പണിത കൊട്ടാരം ആണ് കോയിക്കൽ കൊട്ടാരം ’.
      പഴയകാല വാസ്തു വിദ്യയുടെ മനോഹാരിത കാണാൻ കഴിയുന്ന നാലുകെട്ട് നിർമിതി കൂടി ആണ് കോയിക്കൽ കൊട്ടാരം,
       വൈദേശിക അറിവുകളും ഉൾകൊള്ളുന്ന കൊട്ടാരം നമ്മുടെ പൂർവിക രാജാക്കന്മാരുടെ ജീവിത ശൈലിയും, വാസ്തു നിർമിതിയുടെ രഹസ്യങ്ങളും നമ്മുക്ക് മുന്നിൽ തുറന്നു കാട്ടുന്നു.
      പഴയകാല വീട്ടുപകരണങ്ങളും, ജീവിത രീതകളും, തൊഴിലുമായി ബന്ധപ്പെട്ട് ഉപകരണങ്ങളും, അത് കൂടാതെ നാണയങ്ങൾ, അളവുകൾ, മറ്റു ചരിത്ര പരമായ അറിവുകൾ എല്ലാം നമ്മുടെ കാഴ്ചക്ക് മുന്നിൽ എത്തുന്നു.
   ‘  ഫോക്‌ലോർ ’ എന്നത് സമൂഹത്തിന്റെ വിദ്യാഭ്യാസത്തിനുള്ള അവസരം കൂടി ആണ്. എഴുത്തും വായനയും അറിയാത്ത ഭൂരിഭാഗം പേർക്കും ഫോക്‌ലോർ സ്കൂളുകൾക്ക് പകരം നിൽക്കുന്നു. പ്രകൃതിയാണ് ഏറ്റവും വലിയ അധ്യാപകൻ , പഴയകാല അറിവുകൾ പുതു തലമുറയിലേക്ക് എത്തിക്കുന്നത് ഫോക്‌ലോർ വഴിയാണ്.
 മനുഷ്യന് എത്രത്തോളം പ്രകൃതിയോട് ഇണങ്ങി നിൽക്കാൻ കഴിയുമോ അത്രത്തോളം ഇണങ്ങി നിൽക്കുക എന്നത് ആയിരുന്നു ആദിമകാല മനുഷ്യ രീതി, ഇനി ഉള്ള തലമുറകൾ അവയൊക്കെ കണ്ട് പഠിക്കട്ടെ, അതിനുള്ള മുതൽക്കൂട്ട് കൂടി ആണ് ‘  വലിയ കോയിക്കൽ കൊട്ടാരം  ’

                 എല്ലാം വായിച്ചു മനസ്സിലാക്കി ,   മുന്നോട്ട് അടുത്ത ഒരു മുറിയിൽ കയറി, ' ഓരോ മുറിയിൽ കയറാൻ ഉള്ള വാതിലിൽ ബോർഡ് വെച്ചിട്ടുണ്ട് അവിടെ എന്താണ് ഉള്ളതെന്ന്.
        പഴയ സാധനങ്ങൾ നമുക്ക് പരിചയപ്പെടുത്താൻ ഓരോ ആളുകൾ ഉണ്ട്, അതെല്ലാം കണ്ട് താഴേക്ക് വരുന്നത് ഒരു നടുമുറ്റത്ത് ആണ്, ചുറ്റും കാണാൻ ഉള്ള പുരാതന വസ്തുക്കൾ, എല്ലാം കണ്ടുകൊണ്ട് മുന്നോട്ട് പോകുമ്പോൾ ഒരു ചെറിയ മുറി കണ്ണിൽ പെട്ടു,
              കയറി നോക്കിയപ്പോൾ ഒരു കുഴി ഉണ്ട്. അപ്പോൽ ആണ് മനസ്സിലായത്, പണ്ട് സ്കൂളിൽ നിന്ന് വന്നപ്പോൾ കൂടുതൽ കൗതുകം ആയി തോന്നിയ സംഭവം,   ' തുരങ്കം ' ആയിരുന്നു അവിടെ.



 അത്യാവശ്യ ഘട്ടങ്ങളിൽ രക്ഷപ്പെടാൻ ഉള്ളതാണ്, 2 km ഉണ്ടെന്നു എഴുതിയിരിക്കുന്നു, കരിപ്പൂർ കൊട്ടാരം വരെ ആണെന്ന് പറയുന്നു, തെളിവ് ഇല്ല,
    'നമ്മുടെ കൂടെ വന്ന ഒരു അപ്പൂപ്പൻ പണ്ട് വന്നപ്പോൾ അതുവഴി ഇറങ്ങി കുറേ ദൂരം പോയപ്പോൾ പാമ്പ് വന്നതിനെ തുടർന്ന് തിരികെ വന്നു എന്ന്'
      എന്തായാലും ഇപ്പൊ ആരെയും അതുവഴി ഇറക്കി വിടില്ല.
 
    പിന്നെ മുന്നോട്ട് കാഴ്ചകൾ കണ്ട് മുറികൾ പിന്നിട്ടു, മുന്നിൽ ഒരു മുകളിൽ കയറാൻ ഉള്ള കോണിപ്പടി ,
  മുന്നിൽ ഉള്ള കോണിപ്പടി അടച്ചത് എല്ലാവരും ഇതുവഴി കയറാൻ ആയിരിക്കും,
    എന്തായാലും മുകളിൽ കയറി, അവിടെയും ഉണ്ട് കാണാൻ ധാരാളം, അതൊക്കെ കണ്ട് വന്നപ്പോൾ ആണ് കിളിവാതിൽ കാണാൻ ഇടയായത്,
    അവിടെ നിന്ന് താഴേക്ക് നോക്കുമ്പോൾ മനോഹരം ആണ്.



      പണ്ടത്തെ രാജാക്കന്മാർ കാറ്റ് കൊണ്ട് ഇരുന്ന കിളിവാതിൽ പടിയിൽ കുറച്ച് നേരം നമ്മളും ഇരുന്നു.
 അടുത്ത മുറിയിൽ ചിത്രങ്ങളും വീഡിയോ കളും കാണിച്ചു തരാൻ കഴിയുന്ന ഹാൾ ഉണ്ട്. അതും ഉപയോഗം ഉള്ള സംവിധാനം ആണ്.
 അതും അടന്ന് വന്നപ്പോൾ ആണ് ‘ നാണയ ശേഖരം ’ കുറേ ശേഖരം ഉണ്ട് കൊട്ടാരത്തിൽ,
            എല്ലാം ഫോണിൽ പകർത്തി, മുന്നോട്ട് നടന്നു.
               പടി കയറി വന്ന വഴിയെ ഇറങ്ങി, വരാന്തയിൽ കൂടി ആണ് ഇനി ഉള്ള നടത്തം,
         “ വരാന്തയിലെ  അഴികളിൽ കൂടി ഇടിച്ചു കയറുന്ന സൂര്യപ്രകശത്തിന്റെ വെട്ടത്തിൽ നമ്മൾ നടന്നു ”
  അവിടെ ഉള്ളവ കണ്ട് മുന്നോട്ട് നടകുംപ്പോൾ ആണ് കൊട്ടാരം അടക്കാൻ ഉള്ള സമയം ആയെന്നു അറിഞ്ഞത്, സമയം 5 മണി ആയി, നമ്മൾ മാത്രമേ ഇപ്പൊ കൊട്ടാരത്തിൽ കാണാൻ ഉള്ളൂ,
   സമയം കളയാതെ ബാക്കി ഉള്ളതും ഫോണിൽ പകർത്തി പുറത്ത് ഇറങ്ങി,
 പുറത്ത് 2 കാളവണ്ടികൾ ഉണ്ട്.
   അവയെയും കണ്ടിട്ട് താഴെ ഉള്ള കുളത്തിൽ നോക്കി, ഇപ്പൊൾ അവിടേക്ക് കടത്തി വിടില്ല, പണ്ട് ഞാൻ കുളത്തിന്റെ അരികിൽ വരെ പോയിട്ടുണ്ട്.
     അതുകൂടി നവീകരിച്ചു നേരെ അക്കിയിരുന്നേൽ കൊള്ളാമായിരുന്നു.

കോയിക്കൽ കൊട്ടാരത്തിന് വിട പറഞ്ഞു നമ്മൾ ഇറങ്ങി,

     " പുതിയ നവീകരിച്ച കൊട്ടാരത്തിൽ നിങ്ങൾ കയറി നോക്കാതെ ഇരുന്നാൽ അതൊരു നഷ്ടം ആയിരിക്കും ”

                                               ബൈ , അനൂപ്











Comments