വെള്ളാനിക്കൽ പാറ
തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ പാറ മുകളാണ് വെള്ളാനിക്കൽ പാറ.
വെള്ളാനിക്കൽ പാറയുടെ ടൂറിസം വികസനത്തിനായി ടൂറിസം വകുപ്പ് നിർമ്മാണ പദ്ധതികൾക്ക് തുടക്കം കുറിച്ചിരുന്നു, ചുറ്റുമതിൽ , നിരീക്ഷണ ഗോപുരം എന്നിവയൊക്കെ ഒരുക്കി മനോഹരമാക്കുകയാണ് ,
തിരക്കുള്ള ജീവിതത്തിലെ ഒഴിവു സമയങ്ങൾ ചിലവഴിക്കാൻ മാത്രമല്ല ആസ്വദിക്കാനും കഴിയുന്ന സ്ഥലമാണ് വെള്ളാനിക്കൽ പാറ, ഫാമിലി ആയി വരാൻ പറ്റിയ സ്ഥലമാണ് ഇത്. കണ്ടപ്പോൾ എനിക്ക് പൊൻമുടിയോട് സാദ്യശ്യം തോന്നി .
രാവിലെയാണ് നമ്മൾ വെള്ളാനിക്കൽ പാറയിലേക്ക് യാത്ര തിരിച്ചത് , അത്യാവശ്യം നല്ല വഴി തന്നെയാണ് ടാർ ഇട്ട റോഡ് പാറ മുകളിലെ പാർക്കിംഗ് സ്ഥലത്തു കൂടി കടന്നു പോകുന്നതിനാൽ അയാസമില്ലാതെ പാറ മുകളിൽ എത്താവുന്നതാണ് , വേണമെങ്കിൽ പാറയിലേക്ക് വണ്ടി കയറ്റാൻ ഉള്ള സൗകര്യവും ഉണ്ട് , ചിലർ ജീപ്പ് മുകളിൽ കയറ്റിയിരിക്കുന്നത് കാണാൻ കഴിഞ്ഞു.
പാർക്കിങ്ങ് സ്ഥലത്തു നിന്ന് മുകളിലേക്ക് കയറാൻ പടികൾ
നൽകിയിരിക്കുന്നു. പടികൾ കയറി മുകളിൽ എത്തുമ്പോൾ തിരുവനന്തപുരം നഗരത്തിന്റെ മനോഹരമായ കാഴ്ചകൾ കാണാൻ സാധിക്കും , കഴക്കൂട്ടവും ടെക്നോപാർക്കും കാണാൻ കഴിയും , പച്ചപ്പിന്റെ ഇടയിൽ തലയുയർത്തി നിൽക്കുന്ന ഫ്ലാറ്റുകൾ.
ഇവിടത്തെ മറ്റൊരു ആകർഷണമാണ് 'പാറ മുകളിലെ കോവിൽ' , വെള്ളിയാഴ്ച്ച മാത്രമേ ഇവിടെ തുക്കുകയുള്ളൂ.
വളരെ വിശാലമായ പാറക്കൂട്ടങ്ങളായതിനാൽ ധാരാളം സന്ദർശകർക്ക് സമാധാനമായി കാറ്റും കൊണ്ട് പ്രകൃതി ഭംഗി ആസ്വദിക്കാവുന്നതാണ് ,
പാറ മുകളിൽ വളർന്നിരിക്കുന്ന പുല്ലുകൾക്ക് ഇടയിലൂടെ നടക്കുമ്പോൾ പൊന്മുടിയെ ഓർമ വരും , നമ്മളോളം വളർന്നു നിൽക്കുന്ന പുല്ലുകൾ ഉണ്ട് താഴെ , അതുമാത്രമല്ല താഴെ ഒരു ചെറിയ ഗുഹ ഉണ്ട് , വലിയ ഗുഹ എന്നു പറയാൻ മാത്രം ഒന്നും ഇല്ല ചെറിയ കല്ലിടുക്കു അതിനകത്ത് ചെറിയ സ്ഥലം മാത്രം , ഇപ്പോൾ പന്നി ശല്യമുള്ളതിനാൽ സാഹസം കാണിക്കാൻ നിന്നില്ല തിരികെ കയറി വന്നു .
പാറയുടെ വലതു സൈഡിൽ വലിയ കെട്ടിടം ഉണ്ട് മുകളിൽ കയറി ഇരിക്കാനും സൗകര്യം ഉണ്ട് ,
വലതു വശത്ത് താഴേക്ക് ചെറിയ വഴി കണ്ടു , അതുവഴി എവിടേക്ക് പോകുന്നതെന്ന് അറിയാൻ അതിലേ നടന്നു. വഴിക്ക് ചുറ്റും ചെടികൾ വളർന്നു നിൽക്കുന്നു അതിന്റെ ഇടയിൽ കൂടി നടക്കുവാൻ നല്ല ഫീൽ ആണ്.
പോകുന്ന വഴി ഇടതു വശത്ത് ദൂരെ മരങ്ങൾക്ക് ഇടയിലുടെ റോഡ് കാണാൻ കഴിയും.
അതുവഴി നേരേ താഴെ വേറെ ഒരു പാറയിലേക്കാണ് ചെല്ലുന്നത് അവിടെ ആരും തന്നെ ഇല്ലായിരുന്നു. ചരിഞ്ഞു കിടക്കുന്ന വലിയൊരു പാറയാണ്. അവിടത്തെ ഭംഗി ആസ്വദിച്ച് തിരികെ കയറി വന്നു , കുറേ ആളുകൾ കാറ്റുകൊണ്ട് ഇരുന്നു സമയം ചിലവഴിക്കുന്നുണ്ട് .
ഫാമിലി ആയി വന്ന് ഒഴിവുവേളകൾ ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ് വെള്ളാനിക്കൽ പാറ. ഒരിക്കൽ കൂടിവരണം എന്നു ഉറപ്പിച്ചു കൊണ്ട് യാത്ര പറഞ്ഞു ഉച്ചയോടെ ഞാൻ ഇറങ്ങി .
ഇവിടേക്ക് വരുന്നത് , പോത്തൻകോട് നിന്നും 3 കിലോമീറ്റർ വന്ന് കോലിയക്കോട് എന്ന സ്ഥലത്തു നിന്നും 4 കിലോമീറ്റർ സഞ്ചരിച്ചാൽ വെള്ളാനിക്കൽ പാറയിൽ എത്തിച്ചേരാം .
By anoop...
Comments
Post a Comment