നെയ്യാറിന്റെ തീരത്തുകൂടി


നെയ്യാറിന്റെ തീരത്തുകൂടി നെയ്യാർഡാം വരെ.


                               ഇന്ന് യാത്ര പോകാൻ ഉള്ള ഒരു മനസ്സ് അല്ലായിരുന്നു. മനസ്സ് ഒന്ന് ഫ്രഷ് ആക്കാൻ വേണ്ടി ഒരു യാത്ര, അത്ര മാത്രം ആഗ്രഹിച്ചുള്ള യാത്ര ആയതിനാൽ പോകുന്ന സ്ഥലം പ്രധാനം അല്ലായിരുന്നു.
മനസ്സ് ഫ്രഷ് അക്കണം എന്ന് ചിന്തിച്ചപ്പോൾ ആദ്യം തോന്നിയത് ഏതേലും നദിയുടെ തീരത്ത് കൂടി ഉള്ള നടത്തം ആണ്. മുൻപ് കോട്ടൂർ പോയപ്പോൾ വിചാരിച്ചിരുന്നു, നെയ്യാറിന്റെ പ്രകൃതി ഭംഗി ആസ്വദിച്ച് കൊണ്ടൊരു നടത്തം.
              പിന്നെ ഒന്നും നോക്കയില്ല കസിൻ ആയ 'ഹരി ' യോട് കാര്യം പറഞ്ഞു. പോകാം എന്ന് അവനും.
ഇൗ യാത്ര എന്നത്തേയും പോലെ ആകരുത് എന്ന് ഉണ്ടായിരുന്നു.
'കോട്ടൂർ' നിന്ന് ' വില്ലുചാരി' വഴി 'നെയ്യാർ ഡാം'  അതായിരുന്നു നമ്മുടെ റൂട്ട്. 5.8 km ഉണ്ട് അതിൽ നെയ്യാറിന്റെ തീരത്തുകൂടി 3 km മാത്രമേ ഉള്ളൂ.
സാധാരണ പോകുന്ന പോലെ ബൈക്കിൽ പോയാൽ നെയ്യാറിന്റെ ഭംഗി ആസ്വദിക്കുവാൻ പറ്റില്ലെന്ന് മനസ്സിലാക്കിയ ഞാൻ കോട്ടൂർ ചെന്ന് ഡാം വരെ നടന്നു പോകാം എന്ന് തീരുമാനിച്ചു.
                      രാവിലത്തെ ആഹാരം ആയ ദോശയും സാമ്പാറും ചൂട് ചായയും കുടിച്ച് ഇറങ്ങി. മഴ വിണ്ണിൽ നിന്ന് മണ്ണിലേക്ക് വരാനായി  നിൽക്കുന്ന ആകാശം, അതൊന്നും നമ്മുടെ യാത്രക്ക് തടസ്സം ആയില്ല.
    നേരെ ബസ് സ്റ്റേഷനിൽ. ' അവിടെ നമ്മളെയും കാത്തു കിടന്നതു പോലെ പോകാൻ സ്റ്റാർട്ട് ആക്കി ഇട്ടിരിക്കുന്ന നമ്മുടെ സ്വന്തം ആനവണ്ടി ' പിന്നെ ഒന്നും നോക്കിയില്ല ചാടി കയറി.
ചുറ്റും നോക്കി വലിയ തിരക്കില്ല 6,8 ആളുകൾ ഉണ്ട്. അതുകൊണ്ട് സൈഡ് സീറ്റ് തന്നെ കിട്ടി. ' KSRTC ബസ്സിൽ സൈഡ് സീറ്റിൽ ഇരുന്നു പോകുന്ന സുഖം പറയേണ്ടതില്ലല്ലോ '
റോഡിലെ കുഴികൾ എണ്ണി സുഖമായി നമ്മൾ കോട്ടൂർ എത്തി.
         ' നമ്മൾ നെടുമങ്ങാട് നിന്നാണ് വന്നത്, ട്രിവാൻഡ്രം നിന്ന് വരുന്നവർക്ക് വിളപ്പിൽ ശാല വഴി വരാവുന്നതാണ് '
      കോട്ടൂർ നിന്ന് ഇടത്തോട്ട് ഉള്ള റോഡിൽ പോയി വലത്തോട്ട് തിരിഞ്ഞു പോകുന്നതാണ് നമ്മുടെ വഴി. പോകുന്നതിനു മുൻപേ ഒരു കുപ്പി വെള്ളം അടുത്ത് കണ്ട കടയിൽ നിന്നും വാങ്ങി കൈയ്യിൽ വെച്ചു.
   മുന്നോട്ട് നടന്നു വലിയ തിരക്ക് ഇല്ലാത്ത റോഡ്. 2,3 ഓട്ടോറിക്ഷ പോകുന്നത് കാണാൻ കഴിഞ്ഞു. രണ്ടു വശത്തും വീടുകൾ ഉണ്ട്. ഗ്രാമപ്രേശങ്ങളിലെ ഭംഗി ഇതുവഴി പോകുമ്പോൾ കാണാൻ സാധിക്കും.
എല്ലാം കണ്ടുകൊണ്ട് മുന്നോട്ട് തന്നെ. പോകുന്ന വഴി തെറ്റാതെ ഇരിക്കാൻ, ഒന്നുകൂടെ ഉറപ്പിക്കാൻ മുന്നിൽ കണ്ട ചേട്ടനോട് ചോദിച്ചു " ചേട്ടാ നെയ്യാർ ഡാം ഇത് വഴി അല്ലേ പോകുന്നെ " ചേട്ടൻ പറഞ്ഞു നേരെ വിട്ടോ എന്ന്.
    2 km കഴിഞ്ഞപ്പോൾ കാലു ചെറുതായി വേദന. വല്ലപ്പോഴും നടക്കണം എന്ന് മനസ്സിൽ ഓർക്കാൻ ഇതുപോലുള്ള സന്ദർഭം ഉപകരിക്കും. 'വില്ല് ചാരി'  എന്ന സ്ഥലം എത്തി വലത്തോട്ട് ഒരു ഇറക്കം ഇറങ്ങിയപ്പോൾ നമ്മൾ പ്രതീക്ഷിച്ച പോലെ ഒരു സ്ഥലം എത്തി.
  'deer rehabilitation centre'


മനോഹരമായ ഒരു സ്ഥലം ആണിത്. സത്യം പറയാമല്ലോ ഇങ്ങനെ ഒരു സ്ഥലം ഉള്ളതായി ഞാൻ ഇൗ ഇടയ്ക്കാണ് അറിഞ്ഞത്. ഇതുപോലത്ത ' rehabilitation centre ' കുറച്ച് ഉണ്ട് ഇവിടെ.
മാനുകളുടെ കളിയും, ആഹാരം കഴിക്കുന്നതും ഒക്കെ കണ്ടുകൊണ്ട് നിൽക്കാൻ നല്ല മനോഹരമാണ്. ഇവിടെ 5 km ചുറ്റളവിൽ സ്ഥലം ഉണ്ട് എങ്കിലും മാനുകൾ ഇവിടെ ചുറ്റിപറ്റി തന്നെ നിൽക്കും. ചിലപ്പോൾ നമുക്ക് കാണാൻ വേണ്ടി ആയിരിക്കും അല്ലേ.
 നമുക്ക് പുറത്ത് നിന്ന് മാനിനെ കാണാം. ഉള്ളിലേക്ക് കടത്തി വിടില്ല.
' കാണാൻ വരുന്നവരുടെ ശ്രദ്ധക്ക് മാനിന് ആഹാരം കൊടുക്കാനോ തൊടാനോ പാടില്ല, വനം നിയമം സെക്ഷൻ 27 പ്രകാരം തടവ് കിട്ടാനും പിഴ അടക്കുകയും വേണ്ടി വരും '


          പിന്നെ എന്താണ് ഇവിടെ കാണാൻ ഉള്ളത് എന്ന് ചോദിച്ചാൽ മാനിനെ കണ്ടുകൊണ്ട് പോകാം.
                          എന്റെ അഭിപ്രായത്തിൽ 'ഇവിടെ കാട്ടിൽ കൂടി നടന്നു മാനിനെ കാണാൻ ഉള്ള പരിപാടി ഒക്കെ ഉണ്ടായിരുന്നു എങ്കിൽ അഡ്വഞ്ചർടൂറിസം താൽപര്യം ഉള്ളവർക്ക് താൽപര്യം ആകുമായിരുന്നു '
        നമ്മൾ എന്തായാലും കാഴ്ചകൾ കണ്ട് വീണ്ടും നടക്കാൻ തീരുമാനിച്ചു. ഇനി ആണ് നെയ്യാർ തീരത്ത് കൂടിയുള്ള നടത്തം.
 കുറച്ച് മുന്നോട്ട് പോകുമ്പോൾ ഒരു പാറ കെട്ട് കാണാൻ കഴിഞ്ഞു. 'അതിൽ കേറി നിന്നാൽ നല്ല ഒരു കാഴ്ച കിട്ടുമെന്ന് ഹരി പറഞ്ഞു.'
  ഒരുവിധം മുകളിൽ കയറി. താഴെ നിന്ന് കാണുന്നത് പോലെ അല്ല, മുകളിൽ മനോഹരമായ കാഴ്ചകളിലേക്ക് നമ്മളെയും കൂട്ടികൊണ്ട് പോകുന്നു.....
അധികനേരം കാഴ്ചകൾ കണ്ട് നിൽക്കാൻ ആയില്ല......, "ആകാശം നിറം മാറി തുടങ്ങി നീല നിറത്തിൽ നിന്നും ഇരുണ്ട നിറത്തിൽ ആയിരിക്കുന്നു , ചെറിയ ചാറ്റൽ മഴ, തണുത്ത കാറ്റ് നമ്മളെ തലോടി കടന്നു പോകുന്നു."
അധികം താമസിയാതെ നമ്മൾ അവിടെ നിന്നും നടന്നു തുടങ്ങി.
നെയ്യാറിന്റെ പ്രകൃതി ഭംഗി ആസ്വദിച്ച് നടക്കുന്നത് കൊണ്ടാണോ എന്ന് അറിയില്ല നേരത്തെ തോന്നിയ കാലു വേദന കുറേ നേരം ആയി മറന്നു.
                           അഗസ്ത്യ മലയിൽ ഉത്ഭവിച്ച് വരുന്ന നെയ്യാർ നദിയുടെ കരയിലൂടെ പോകുമ്പോൾ മനസ്സിൽ ഒരു കുളിർ. 56 km സഞ്ചരിച്ചു അറബിക്കടലിൽ പതിക്കുന്ന പ്രകൃതയുടെ വരദാനം തന്നെ ആണ് നെയ്യാർ എന്ന് പറയാതെ ഇരിക്കാൻ കഴിയില്ല.
കാർമേഘങ്ങൾ കൊണ്ട് മൂടിയ വാനിന്‌ താഴെ നെയ്യാർ നദിയും കൂടി അയപ്പോൾ ഏതോ ചിത്രകാരൻ വരച്ച ചിത്രം പോലെ തോന്നി.
     മുന്നോട്ട് പോകും തോറും പലയിടത്തും നെയ്യാർ കണ്ണിനു കുളിർമ്മ നൽകുന്ന കാഴ്ചകൾ കാണിച്ചു തന്നു. ഇടതു വശത്ത് നെയ്യാർ നദി നിറഞ്ഞ് ഒഴുകുന്നു വലതു വശത്ത് ചെറിയ മരങ്ങൾ, വീടുകളും ഉണ്ട്. കുറച്ച് മുന്നോട്ട് പോകുമ്പോൾ കുളിക്കാൻ ഉള്ള കടവ് പോലൊരു സ്ഥലം ഉണ്ട്.
 സംസാരിച്ചു കൊണ്ട് നടക്കുന്നത് കൊണ്ടാണോ എന്ന് അറിയില്ല തൊണ്ട വരണ്ടു പോയതുപോലെ. കുടിക്കാൻ കുപ്പി നോക്കിയപ്പോൾ വെള്ളം തീർന്നിരിക്കുന്നു. ' വരുന്ന വഴി ചുമ്മാ വെള്ളം കുടിച്ചെ തീർത്തപ്പോൾ ഓർക്കണമായിരുന്നു എന്ന് പറയുന്ന പോലെ ഹരി എന്നെ ഒന്ന് നോക്കി'. വെള്ളം തീർന്നെങ്കിലും കുപ്പി കളയാതെ കയ്യിൽ തന്നെ വെച്ചു.
     ഒരു യാത്ര പോകുമ്പോൾ വെള്ളം അത്യാവശ്യമായി വേണം എന്ന് ഉള്ളത് ഞാൻ ഇപ്പൊൾ അറിഞ്ഞു.
ഓരോ യാത്ര പോകുമ്പോൾ ആണല്ലോ ഓരോ കാര്യങ്ങളും പഠിക്കുന്നത്.
 ഇനി നെയ്യാർ ഡാം എത്തിയിട്ട് ഉച്ചക്കുള്ള ആഹാരം കഴിക്കാം എന്ന് കരുതി നടന്നു. ചെറിയ ചാറ്റൽ മഴയും നനഞ്ഞു മുന്നോട്ട് നടന്നു.
    നമ്മൾ ഇപ്പൊൾ നടക്കുന്നത് ഒരു ടൂറിസ്റ്റ് സ്ഥലത്ത് കൂടി അല്ല, നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കാൻ വേണ്ടി നമ്മൾ തന്നെ കണ്ടുപിടിച്ച ഒരു ഗ്രാമത്തിൽ കൂടി ഉള്ള യാത്ര.
       നടന്നു നെയ്യാർ ഡാം എത്തി. കുറേ ബസ്സുകൾ വഴിയിൽ കണ്ടപ്പോൾ മനസ്സിലായി ഡാമിൽ അത്യാവശം തിരക്ക് കാണുമെന്ന്.
നമ്മൾ എന്തായാലും ഉച്ചക്ക് ഉള്ള ആഹാരം കഴിച്ചിട്ട് ഡാമിൽ കയറാം എന്ന് വിചാരിച്ചു. ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോൾ നേരേ കാണുന്ന കടകളിൽ ഒന്നിൽ കയറി. ചോറ് ചോദിച്ചപ്പോൾ അവിടെ  ഇല്ല , കപ്പയും ഇറച്ചിയും മാത്രമേ കാണുകയുള്ളൂ.
ടൂറിസ്റ്റ് സ്ഥലങ്ങളിൽ മിക്കവാറും കപ്പയും ഇറച്ചിയും ആയിരിക്കും കാണാൻ കഴിയുക. ഉണ്ടാക്കാൻ ഉള്ള എളുപ്പം കൊണ്ടും. വിദേശികൾക്ക് വേണ്ടിയും ആയിക്കും .
  ചെറിയ ചാറ്റൽ മഴയും നോക്കി കഴിക്കുമ്പോൾ നല്ല രുചി ഉണ്ടായിരുന്നു. കഴിച്ച് കഴിഞ്ഞ് പുറത്ത് പാത്രത്തിൽ ഉള്ള വെള്ളത്തിൽ കൈ കഴുകി ഡാമിലേക്ക് നടന്നു.
 ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്തു. ഡാമിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന സമയം ആയതുകൊണ്ട് പാർക് എല്ലാം പൊളിച്ചു ഇട്ടിരുന്നു.


പഴയ നെയ്യാർ ഡാമിന് പുതിയ മുഖം നൽകാൻ ഉള്ള പ്രവർത്തനങ്ങൾ കണ്ടുകൊണ്ട് മുന്നോട്ട് വന്നു. മുന്നിൽ 3 വഴി ഉണ്ട്. നമ്മൾ ഡാമിന് മുകളിലേക്കുള്ള വഴി നടന്നു. മുകളിൽ എത്താൻ കുറേ നടക്കണം. നടക്കുന്ന വഴി കണ്ടതെല്ലാം ഫോണിൽ ആക്കി.
മുകളിൽ സഞ്ചാരികൾ ധാരാളം ഉണ്ട്. മുകളിൽ നിന്ന് നോക്കി കാണാൻ നല്ല രസമാണ്. അങ്ങ് ദൂരെ ലയൺ സഫാരി പാർക്ക് കാണാൻ കഴിയും. ബോട്ടിൽ സഞ്ചാരികൾ പോകുന്നത് കാണാം.
   ആകാശം ഇരുണ്ട് തന്നെ നിൽക്കുന്നു. എപ്പോൾ വേണമെങ്കിലും മഴ പെയ്യാൻ സാധ്യത ഉണ്ട്.
 കുറച്ച് മുന്നോട്ട് പോകുമ്പോൾ ഡാം ഷട്ടർ തുറക്കാൻ ഉപയോഗിക്കുന്ന ഭീമൻ ചെയിൻ, 'ഇതു തുറക്കുന്നത് കാണാൻ ഒരു ആഗ്രഹം ഉണ്ടായിരുന്നു'. മറു സൈഡിൽ നോക്കി, ഇത്രയും പോക്കത്തിന്ന് കെട്ടി പൊക്കിയ ഡാമിന്റെ മുകളിൽ ആണ് നില്കുന്നത്, ചെറിയ ഭയം മനസ്സിൽകൂടി കടന്നു പോയി.
           താഴെ രണ്ടു വശത്തും വെള്ളം തുറന്നു വിട്ടിരിക്കുന്ന കാഴ്ച മുകളിൽ നിന്ന് കാണുമ്പോൾ അതി മനോഹരം ആണ്.


  നടന്നു പോകുന്ന ഇടയിൽ ദൂരെ ഒരു മല കാണാനിടയായി ഒരു അമ്പലവും ഉണ്ട് മുകളിൽ. ഒരു ദിവസം അവിടേക്ക് പോകണം എന്ന് തീരുമാനിച്ചു.
 ഡാമിന്റെ മറുവശത്ത് എത്തി. അവിടെ ആളുകൾക്ക് വിശ്രമിക്കാൻ ഉള്ള സജീകരണങ്ങൾ ഒരുക്കി വെച്ചിട്ടുണ്ട്. നമ്മളും അവിടെ വിശ്രമിക്കാൻ തീരുമാനം ആയി.
അവിടെ നിന്ന് താഴേക്ക് നോക്കിയപ്പോൾ ബോട്ടിംഗ് നടക്കുന്നു. എങ്കിൽ ഇനി കുറച്ച് നേരം ബോട്ടിംഗ് കാണാം, താഴേക്ക് ഇറങ്ങി. ' സമയം നമ്മളെ ബോട്ടിംഗ് ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിച്ചു '. ഇനിയൊരിക്കൽ വരുമ്പോൾ കയറാം എന്ന് കരുതി.
 ഇനി വന്നാൽ കാണാൻ വല്ലതും ബാക്കി വേണമല്ലോ........
 മുന്നിൽ കണ്ട റോഡിൽ കൂടി നടന്നു. റോഡിൽ ചെറിയ പെട്ടികടകൾ ഉണ്ട്. മാങ്ങയും നെല്ലിക്കയും ഉപ്പിലിട്ടു വെച്ചിട്ടുണ്ട്. കണ്ടാൽ കഴിക്കാൻ തോന്നും.
 മുന്നോട്ട് പോകുമ്പോൾ വീണ്ടും ബോട്ടിംഗ് ഉണ്ട്. ഇവിടെ കൂടുതൽ ആളുകൾ ഉണ്ട്. മുന്നോട്ട് റോഡ് ഉണ്ടെങ്കിലും കാണാൻ പറ്റിയത് ഒന്നും ഇല്ലാന്ന് മനസ്സിലാക്കിയ നമ്മൾ തിരിച്ചു നടന്നു.
 നടന്നു വന്നത് ഡാമിന് പുറത്ത് കൂടി ആയി പോയി. എല്ലാം കണ്ട് കഴിഞ്ഞ് ഇനി നേരെ വീട്ടിലേക്ക്. ബസ് സ്റ്റോപ്പിൽ ബസ് കാത്തു ഇരുന്നു. ഒന്നുകൂടി ഡാമിന് മുകളിൽ കയറാം എന്ന് തോന്നി. ഇനി ഒരിക്കൽ ആകട്ടെ എന്ന് മനസ്സിൽ പറഞ്ഞു...........


"നമ്മുടെ ഇൗ യാത്രയിൽ സഹകരിച്ച, നനയിച്ച് പനി വരുത്താതെ നോക്കിയ പ്രിയപ്പെട്ട മഴക്കും, വെയിലേറ്റ് തളരാതെ നോക്കിയ മേഘങ്ങൾക്കും എന്റെയും ഹരിയുടെയും പേരിലും ഇത് വായിക്കുന്ന പ്രേക്ഷകരുടെ പേരിലും നന്ദി അറിയിക്കുന്നു..... ",
                                                          ബൈ അനൂപ്.....






Comments