Sunday
ഇന്ന് ഞായർ ആയതയുകൊണ്ട് ആണോ എന്ന് അറിയില്ല രാവിലെ 5 മണിക്ക് തന്നെ കണ്ണ് തുറന്നു. പിന്നെ ഉറക്കം വരില്ല എന്ന് മനസ്സിലാക്കിയ ഞാൻ ആ സൗണ്ട് കേട്ടു. അത് വീടിന്റെ പുറത്ത് വന്നു വീണ പത്രം ആണെന്ന് അറിഞ്ഞ ഞാൻ അത് എടുക്കാൻ ആയി വാതിൽ തുറന്നു. എന്നെ നോക്കി പത്രം കൊണ്ടുവരുന്ന ബ്രോ ചിരിച്ചു. ഞാനും ചിരിച്ചു അ ദിവസത്തെ ആദ്യത്തെ ചിരി.
പത്രം തുറന്നു ഓരോ പേജ് മറിച്ച് പോയപ്പോൾ ഒരു വാർത്ത എന്റെ കണ്ണിൽ പെട്ടു.
7.00 മണി
ഞാനും കസിനും ട്രിപിന് റെഡി ആയി. മുൻപേ പ്ലാൻ ചെയ്യാതെ യാത്ര അല്ലാത്തത് കൊണ്ട് ഗൂഗിൾ മാപിൽ റൂട്ട് നോക്കി 33 km. 1 മണിക്കൂർ വേണം അവിടെ എത്താൻ. പോകുന്ന റൂട്ട് കൂടുതലും അറിയാവുന്നത് കൊണ്ട് ഗൂഗിളി നെ ശല്യപ്പെുത്താതെ യാത്ര തുടർന്നു. ഏകദേശം മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ കുറ്റിച്ചൽ എന്ന സ്ഥലത്ത് എത്തി. അവിടന്ന് കാപ്പുകാട് ആണ് പോകേണ്ടത്. ഗൂഗിൾ മാപ്പിന്റെ ജോലി തുടങ്ങി എന്ന് ഗൂഗിളിനെ അറിയിച്ചു. ഇനി 7 km ഉണ്ടെന്ന് ഗൂഗിൾ മുന്നറിയിപ്പ് തന്നു. എന്തായാലും അവിടേക്ക് പോകുന്നതിനു മുൻപ് അടുത്തുള്ള ചായ കടയിൽ നിന്ന് ആവി പറക്കുന്ന ചൂട് ചായയും ദോശയും കഴിച്ചു.
ഗൂഗിൾ പറഞ്ഞ വഴിയേ യാത്ര തുടർന്നു ഉള്ളിലേക്ക് പോകുംതോറും റോഡ് മോശം അയി വന്നു. കുറച്ചു കൂടി എത്തിയപ്പോൾ കാടിന്റെ മനോഹരതയെ വിളിച്ചു പറയുന്ന മരങ്ങൾ രണ്ടു വശങ്ങളിലും കണ്ട് തുടങ്ങി. മനസ്സിൽ സന്തോഷം ആയി കാടിനെ ഇഷ്ടം അല്ലാതത ആരാ ഉള്ളത് അല്ലേ. അങ്ങനെ നമ്മൾ അവസാനം അവിടെ എത്തി. ബൈക് ആയതിനാൽ പാർക് ചെയ്യാൻ ബുദ്ധിമുട്ടില്ല. യാത്ര പോകാൻ പറ്റിയത് ബൈക്ക് ആണ് നല്ലത്.
അവിടെ കയറാൻ ഉള്ള ടിക്കറ്റ് എടുത്തു ഒരു ആൾക്ക് 35 രൂപ അണ്. അവിടന്ന് മുന്നോട്ട് നടന്നപ്പോൾ ചുറ്റും നോക്കി ചുറ്റും നല്ല ക്ലീൻ ആണ്. ആളുകൾക്ക് വിശ്രമിക്കാൻ ഇരു വശങ്ങളിലും ഇരിപ്പിടങ്ങൾ തയാറാക്കി വെച്ചിട്ടുണ്ട് വലതു വശത്ത് വീടുകൾ പോലെ കുറെ കെട്ടിടങ്ങൾ ഉണ്ട് വരുന്നവർക്ക് താമസിക്കാൻ ആകും. ഇവിടെ ഒന്നും ആളുകൾ ഇല്ല മുന്നിലേക്ക് നോക്കിയപ്പോൾ എല്ലാപേരും അവിടെ നില്പുണ്ട് ആന അവിടെ ഉണ്ടെന്ന് എന്റെ മനസ്സിൽ പറഞ്ഞു. അപ്പോഴാ ടിക്കറ്റ് തന്ന ചേച്ചി ആരോടോ പറയുന്ന കേട്ടത് ആനകളെ 10 മിനിറ്റ് കൂടി കഴിഞ്ഞാൽ കാണാൻ ഉള്ള സമയം കഴിയുമെന്ന് ഫുഡ് കഴിക്കണോ എന്തോ അകത്ത് കൊണ്ട് പോകുമെന്ന്. ഇനി കാണാൻ പറ്റാതെ ആയാലോ എന്ന് കരുതി വേഗം നടന്നു. ഭാഗ്യം ഗജവീരന്മാര് എല്ലാം അവിടെ നില്പുണ്ട്. ഫോട്ടോ എടുക്കാൻ ഫോൺ എടുത്തപ്പോൾ അതിന് അനുസരിച്ച് പോസ് തന്നത് കൊണ്ട് കുറേ ഫോട്ടോസ് എടുത്തു.
അവരെ എല്ലാം കണ്ട് കഴിഞ്ഞപ്പോൾ മുന്നോട്ട് ഉള്ള വഴിയേ നടന്നു. ഗജവീരന്മാര് കഴിക്കാൻ ഉള്ള പനമ്പട്ട കുറേ അടുക്കി വെച്ചേകുവ. മുന്നോട്ട് നടകുമ്പോ ഞാൻ അവനോടു ചോദിച്ചു. " എന്നാലും ഇത്ര ആന മാത്രം ആണോ ഉള്ളത്" ഉടനെ അവൻ മുകളിൽ ചൂണ്ടി കാണിച്ചു നോക്കാൻ പറഞ്ഞു. ഇത്രയും നേരം കണ്ടതൊക്കെ ചെറിയ ആനകൾ ആയിരുന്നെന്ന് ഈ ഗജവീരൻ കാണിച്ചു തന്നു. ഞാൻ ഗേറ്റെന് അരികിൽ ചെന്നപ്പോൾ ഗേറ്റ് ഓപ്പൺ അല്ല. ഞാൻ ബോർഡ് വായിച്ചു മണി എന്നാണ് ഗജവീരന്റെ പേര്. നിസാരകാരൻ അല്ല മണി കേരള വനം വകുപ്പിൽ സേവനം കഴിഞ്ഞു വിശ്രമ ജീവിതത്തിനായി വന്നതാ. 65 വയസിൽ ആണ് ഇവിടെ എത്തിയത്. 2013 നിൽ ആണ് 65 വയസു ഇപ്പോൽ 70 ആയി കാണും.
Mani.
അടുത്ത ചെന്ന് കാണാൻ പറ്റാത്തത് കൊണ്ടുള്ള വിഷമത്തോടെ മുന്നോട്ട് നടന്നു.
താഴെ ബോട്ടിംഗ് ഉണ്ട്. നെയ്യറിൽ കൂടി അണ് ബോട്ടിംഗ് നെയ്യാർ അഗസ്ത്യാർകൂടത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദി അണ് എന്ന് പണ്ട് പഠിച്ചിട്ടുണ്ട്. നെയ്യാർ നദി അരയിൽ നിന്ന് നോക്കുമ്പോൾ ദൂരെ കണ്ണിനു കുളിർമ നൽകുന്ന പച്ചപ്പ് വിരിച്ചു നിൽക്കുന്ന മലനിരകൾ കാണാം. അവിടെ നോക്കി നൽകാൻ തോന്നിപ്പോകും. കൂടുതൽ നേരം നോക്കി നിക്കണ്ടെന് അവിടെ ഉള്ള ഒരു ബോർഡ് കണ്ടപ്പോ തോന്നി. മുതല ചിലപ്പോ കാണും സൂക്ഷിക്കണം എന്ന്. ജനുവരി ഫെബ്രുവരി മാസങ്ങളിൽ അണ് കൂടുതൽ കാണുന്നത്. അവിടെ ഉള്ള പ്രകൃതി ഭംഗി ആസ്വദിച്ച് നിൽകുമ്പോൾ പുറകിൽ ഒരു ശബ്ദം. തിരിഞ്ഞ് നോക്കിയപ്പോൾ ആനകൾ പോകാൻ ഉള്ള സമയം ആയി എല്ലാവരും കഴിക്കാൻ ഉള്ള അഹാരം ഓക്കേ എടുത്തുകൊണ്ട് പോകുവാന്. പുറകെ വരുന്ന കൊമ്പന് വേഗം പോകാൻ ഉള്ള ഓട്ടം ആണ്.
അത് കണ്ടപ്പോ നമ്മൾ ഒന്ന് പുറകോട്ട് മാറി നിന്ന് കൊടുത്തു. എല്ലാവരും പോയി കഴിഞ്ഞു. മുകളിലേക്ക് നോക്കിയപ്പോൾ മണി ആശാൻ ഗൗരവത്തോടെ അവിടെ തന്നെ നിൽക്കുവാണ് എല്ലാം കണ്ടുകൊണ്ട്.
കാണാൻ ഉള്ള ആനകൾ പോയപ്പോൾ എല്ലാവരും വേറെ ഒരു വശത്തേയ്ക്ക് പോകുന്നു. അവിടെ ആന കുട്ടികൾക്ക് മാത്രം ആയിട്ടുള സ്ഥലം അണ് അവരുടെ കളികൾ കണ്ടുകൊണ്ട് നിൽകുമ്പോ മുകളിൽ ചിന്നം വിളി കേട്ടത് നേരത്തെ കൊണ്ട് പോയ ആനകളെ മുകളിൽ ആണ് എത്തിച്ചത്. കാലിലെ ചങ്ങല മാറ്റിയ സ്വോതന്ത്രിയത്തിൽ ഉള്ള വിളി ആയിരിക്കണം കേട്ടത്. അവിടെ നിന്ന് മണ്ണ് വരി പുറത്ത് കൂടി ഇട്ട് ബഹളം കണ്ടപ്പോ ഒരു ചെറിയ പേടി തോന്നും. ഇൗ കാണുന്നവർ അല്ലേ ഇത്രയും നേരം നമുടെ അടുത്ത് നിന്നതിനു ഓർകുമ്പോ. അവർ നിൽക്കുന്ന സ്ഥത്തിന് ചുറ്റും വലിയ കുഴി ഉണ്ട് ചാടി പുറത്ത് വരാതെ ഇരിക്കാൻ . വീണ്ടും മുകളിലോട്ട് നടന്നപ്പോൾ മണി ആശാനെ പോലെ വേറെ ചിലരും നില്പുണ്ട്. അവരുടെ ഫോട്ടോ ഫോണിൽ ആക്കാൻ ഉള്ള തിടുക്കത്തിൽ ആണ് എല്ലാവരും. ഞാനും കുറെ ഫോട്ടോസ് ഫോണിൽ ആക്കി.
മുകളിൽ ബഹളം ഉണ്ടാക്കുനവരെ അവിടെ ആക്കിയിട്ടു പാപ്പാന്മാർ മൂന്ന് പേരെ ഗേറ്റ് തള്ളി അടക്കുന്ന കാണുമ്പോൾ അറിയാം ആ ഗേറ്റ് എത്ര ബലം ഉള്ളത് ആണെന്ന്.
കുറച്ചു കൂടി മുന്നോട്ട് പോകുമ്പോൾ കുറേ പൊളിഞ്ഞ വീടുകൾ കാണാം. അവിടന്ന് താഴെ എത്തിയപ്പോൾ അവിടത്തെ ഉള്ള ഒരു ആളിൽ നിന്നും അറിയാൻ കഴിഞ്ഞു സോമൻ എന്ന ആന അണ് ഏറ്റവും മൂത്തത് 78 വയസു അയത്ര. കോന്നിയിൽ നിന്നും പിടിച്ചതാണ്. എവിടെ ഇപ്പൊൾ 36 ഓളം ആനകൾ ഉണ്ട്.
ഞാൻ ഇവിടെ വരാൻ കാരണം ആയ ഇന്നലെ ഇവിടെ എത്തിയ കുട്ടികൊമ്പനെ കാണാൻ പറ്റാത്ത വിഷമത്തിൽ മണിയോട് ഉം ബാക്കി ഉള്ള ഇല്ലപേരോടും യാത്ര പറഞ്ഞു നമ്മൾ ഉച്ചയോടെ അവിടെ നിന്ന് ഇറങ്ങി.
ആന പ്രേമികൾക്ക് വരാൻ പറ്റിയ ഒരു നല്ല സ്ഥലം തന്നെ എന്ന് കോട്ടൂർ. കുട്ടികൾ കിക്ക് പാർക് ഉണ്ട്. ബോട്ടിംഗ് താൽപര്യം ഉള്ളവർക്ക് പുതിയ ഒരു അനുഭവം ആയിരിക്കും ഇവിടെ.
തിരിച്ചു വീട്ടിൽ പോകാൻ ഞങൾ തയാറെടുത്തു
ഇനി അടുത്ത യാത്ര വിശേഷങ്ങളുമായി
sunday in forest
Nyz Wrk :D
ReplyDelete